ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നില്‍ നിക്ഷേപകന് സാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. സൊസൈറ്റി ജീവനക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഭരണസമിതി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജ മോള്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്. സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു.
കുറ്റക്കാരാണെന്നതിന്റെ അടിസ്ഥാനത്തിലല്ല ഇവര്‍ക്കെതിരെയുള്ള നടപടി. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
അതിനിടെ,ബാങ്കിലെ മറ്റു ജീവനക്കാരുടെയെല്ലാം മൊഴിയെടുത്തിട്ടും ആരോപണ വിധേയരായവരുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.ആരോപണവിധേയരെ സിപിഎം സംരക്ഷിക്കുന്നതിനാലാണ് ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേണകുറ്റം ചുമത്താന്‍ പൊലീസ് തയാറാകാത്തതെന്നാണ് പൊതുവിലുള്ള സംസാരം.ഈ വിഷയത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കാന്് തീരുമാനിച്ചിട്ടുണ്ട.
മരിച്ച സാബുവിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍, സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി ആര് സജി എന്നിവരില്‍ നിന്നും സാബു നേരിട്ട ദുരനുഭവം മേരിക്കുട്ടി പൊലീസിനോട് പറഞ്ഞു.
നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതില്‍ മനംനൊന്താണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സയ്ക്കായി ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ ബാങ്ക് നല്‍കിയിരുന്നില്ല. ബാങ്കില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: