തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേര്‍ന്ന് ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് സംഘടിപ്പിക്കും. മാര്‍ച്ച് 12, 13 തീയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം . കെ.എസ്.ഇ.ബി, കേരള എനര്‍ജി മേനേജ്മെന്റ് സെന്റര്‍ എന്നിവയോടൊപ്പം അനര്‍ട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, പെട്രോളിയം, പ്രകൃതി വാതകം വകുപ്പുകളുടെ കേന്ദ്ര സഹ മന്ത്രി സുരേഷ്ഗോപി എന്നിവരുടെ സാന്നിധ്യത്തില്‍ സമ്മിറ്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. വൈദ്യുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, അനര്‍ട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗ്രീന്‍ ഹൈഡ്രജന്‍ രംഗത്തെ സാധ്യതകള്‍, വെല്ലുവിളികള്‍, പുത്തന്‍ ചുവടുവയ്‌പ്പുകള്‍ എന്നിവ ദ്വിദിന സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയങ്ങളാകും. പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ വികസനങ്ങളും പുത്തന്‍മാറ്റങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ഇ-ഗവണ്‍മെന്റ് മാഗസീനിന്റെ പ്രത്യേക പതിപ്പ് സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. ഗവേഷകര്‍, വ്യവസായിക ഉപഭോക്താക്കള്‍, ഊര്‍ജ്ജ വിദഗ്ദര്‍ ഉള്‍പ്പെടെ 300 ല്‍പരം ഡെലിഗേറ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക