തിരുവനന്തപുരം:ലൈംഗികാരോപണത്തെ തുടര്‍ന്നുളള കേസില്‍ മുകേഷ് എംഎല്‍എക്കും നടന് ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു.തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇടവേള ബാബുവനെതിരായ കുറ്റപത്രം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉയര്‍ത്തിയത്. ആലുവ സ്വദേശിനി യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസുണ്ട്.
അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരെയുളള പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: