കോട്ടയം: എംജി സര്‍വകലാശാലയില്‍ സെമിനാറിന് എത്തിയ കര്‍ണാടകക്കാരിയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ സര്‍വകലാശാലാ അധ്യാപകന് ഡോ. എം വി ബിജുലാലിനെ ചുമതലകളില്‍ നിന്നും നീക്കിയതായി രജ്സ്ട്രാര്‍ ബിസ്മി ഗോപാലകൃഷ്ണന് അറിയിച്ചു. സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സ് ഓണററി ഡയറക്ടര്‍, സ്കൂള്‍ ഓഫ് ജെന്‍ഡര്‍ സ്റ്റഡീസ് അഡ്ജങ്ങ്റ്റ് ഫാക്കല്‍റ്റി, നെല്‍സല്‍ മണ്ഡല ചെയര്‍ കോ ഓഡിനേറ്റര്‍ എന്നീ ചുമതലയില്‍ നിന്നാണ് മാറ്റിയത്. ഇന്റേണല്‍ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടിയെന്നും അന്തിമ റിപ്പോര്‍ട്ട് വിലയിരുത്തി കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: