തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ടെന്‍ഡറില്‍ പങ്കെടുക്കാനാവില്ലെന്ന് മരുന്ന് നിര്‍മ്മാണ കമ്പനികളുടെ മുന്നറിയിപ്പ്. അടുത്ത വര്‍ഷത്തേക്കുള്ള ടെന്‍ഡര്‍ നടപടികള്‍ നവംബറില്‍ തുടങ്ങേണ്ടിയിരുന്നതാണ്. 680 കോടി രൂപയിലധികം വരുന്ന കുടിശിക നല്‍കാതെ ഇനി മരുന്നു നല്‍കാനാവില്ലെന്നതാണ് കമ്പനികളുടെ നിലപാട്. ബാങ്ക് വായ്പ അടച്ചു തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നാണ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സര്‍ മരുന്നുകള്‍ മുതല്‍ പഞ്ഞി വെരെയുള്ളവയ്ക്ക് നിലവിലുള്ള ക്ഷാമം രൂക്ഷമാക്കുന്ന സാഹചര്യമാണ് ഇതു വഴി സംജാതമാവുക. മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക 350 കോടി രൂപയും ഈ വര്‍ഷത്തെ 330 കോടി രൂപയുമാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ബില്ല് ഡിസ്കൗണ്ടിംഗ് കരാറില്‍ ഒപ്പിടണമെന്ന മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ നിബന്ധനയും അംഗീകരിക്കാനാവില്ലെന്ന് കമ്പനികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: