തൃശ്ശൂര്‍: പാശ്ചാത്യര്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഗവേഷണങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ നമ്മുടെ പൂര്‍വ്വികര്‍ പഞ്ചേന്ദ്രിയങ്ങളും അന്തക്കരണവുമാണ് ഗവേഷണങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് എ.പി.ജെ. അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് വിശ്വപ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമ മാധവ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധവഗണിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രാങ്കണത്തില് ചേര്‍ന്ന ചടങ്ങില്‍ കേന്ദ്ര സംസ്കൃത സര്‍വകലാശാല ക്യാംപസ് ഡയറക്ടര്‍ പ്രൊഫ കെ.കെ. ഷൈന്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ വികാസ കേന്ദ്രം അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്, പ്രൊഫ. സി.ജി. നന്ദകുമാര്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം സെക്രട്ടറി ബി.കെ. പ്രിയേഷ്കുമാര്‍, മാധവഗണിത പരിഷത്ത് പ്രസിഡന്റ് പി.സി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. മാധവഗണിത കേന്ദ്രം കോ-ഓഡിനേറ്റര്‍ പ്രൊഫ. പി.എം. മാലിനി സ്വാഗതവും ജോ. കോഡിനേറ്റര്‍ ഡോ. ജെനി റാഫേല്‍ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: