തപസ്യ കലാ സാഹിത്യവേദി സുവര്‍ണജൂബിലി ആഘോഷ സമിതി സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സംസാരിക്കുന്നു
കൊച്ചി: ഭാരതവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര പുരുഷന്മാരുടെ ജീവിത കഥകള്‍ ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ചെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്.
അവരുടെ സംഭാവനകള്‍ വികലമായിട്ടാണ് പലപ്പോഴും ചിത്രികരിക്കുന്നത്. കേരളം ഭ്രാന്താലയമെന്ന സ്വാമി വിവേകാനന്ദന്റെ വാചകമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ ശ്രേഷ്ഠമായ എത്രയോ വാചകങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. അതൊന്നും ചര്‍ച്ച ചെയ്തില്ല. ലോകത്തെ പത്ത് ബുദ്ധിമാന്മാരില്‍ ഒരാളാണ് ശങ്കരാചാര്യര്‍. ശങ്കാചാര്യരുടെ രചനകള്‍ എത്രമാത്രം യൂവാക്കള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിഞ്ഞെന്ന് നമ്മള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ എറണാകുളം ബിടിഎച്ച് ഹാളില്‍ തപസ്യ കലാ സാഹിത്യവേദി സുവര്‍ണജയന്തി ആഘോഷ സമിതി സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാര്‍ ഭാരതി സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് ലക്ഷമി നാരായണന്‍, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.സി. സുരേഷ് സമിതി അംഗം ഗോപി കൂടല്ലൂര്‍ ജില്ലാ പ്രസിഡന്റ് വെണ്ണല മോഹന്‍ എന്നിവര്‍ സംസാരിച്ചു.
കലാ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ ആഘോഷ സമിതികളില്‍ പങ്കാളികളായി. രക്ഷാധികാരിമാരായി എം.എ. കൃഷ്ണന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, കവി പി. നാരായണക്കുറുപ്പ്, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മേളം കലാകാരന്‍ പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, എം.കെ.കുഞ്ഞോല്‍, സി.എ. ഐസക്, രാമചന്ദ്രന്‍ പുലവര്‍, ബാലന്‍ പൂതേരി, എസ്ആര്‍ഡി പ്രസാദ്, മീനാക്ഷിഅമ്മ, കല്ലാര്‍ ലക്ഷ്മിക്കുട്ടി അമ്മ, പ്രൊഫ. എം.കെ.സാനു, ആര്‍. രാമചന്ദ്രന്‍ നായര്‍, ഡോ. എംജിഎസ് നാരായണന്‍, ഡോ. പ്രബോധചന്ദ്രന്‍നായര്‍, പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍, വിദ്യാധരന്‍മാസ്റ്റര്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, വേണുജി, ആര്‍. സഞ്ജയന്‍, പ്രൊഫ കെ.പി. ശങ്കരന്‍, സി. രാധാകൃഷ്ണന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഔസേപ്പച്ചന്‍, നടന്‍ ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന നൂറുപേരുടെ ആഘോഷ സമിതി യെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക