ന്യൂഡൽഹി : ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുമായും സൗഹാർദ്ദപരവും വിശ്വാസയോഗ്യവുമായ ബന്ധമുള്ള രാജ്യങ്ങൾ അധികമില്ല. ആ അപൂർവ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മുൻ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ ലിൻഡ്നർ . പല രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് നടക്കുന്നുണ്ട്. അമേരിക്ക പോലൊരു ശക്തമായ രാജ്യം ഇന്ത്യയെ വാഴ്‌ത്തുന്നു. ഇന്ത്യയെ സഹായിക്കാൻ റഷ്യ എപ്പോഴും തയ്യാറാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയില്ലാതെ അന്താരാഷ്‌ട്ര ബന്ധങ്ങൾ അപൂർണ്ണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണ്. സോഫ്റ്റ് പവർ ഇന്ത്യക്ക് എന്നും ഉണ്ടാകും. ചരിത്രം, ആത്മീയത, സംസ്കാരം, മതം, സംഗീതം തുടങ്ങിയ മേഖലകളിൽ എല്ലാം വ്യക്തമായ നിലപാടുണ്ട് ഇന്ത്യയ്‌ക്ക്.. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയുടെ അഭിപ്രായവും പങ്കാളിത്തവുമില്ലാതെ ലോകത്തിന് മുന്നോട്ട് പോകാനാവില്ല‘ എന്നും അദ്ദേഹം പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക