കൊച്ചി :ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ മുഹമ്മദന്‍സ് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് താരം ബാസ്കര്‍ റോയുടെ സെല്‍ഫ് ഗോള്‍ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു.
80ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി. നോഹ സദോയ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചത്.
തുടര്‍ന്ന് 90ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോള്‍ നേടി. അലക്സാണ്ടര്‍ കോയീഫ് ആണ് വല കുലുക്കിയത്.
ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. ഇതോടെ പോയിന്റെ പട്ടികയില്‍ പത്താം സ്ഥാനത്തായി കേരള ബ്ലാസ്റ്റേഴ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: