ഹൈദരാബാദ് : തെലുങ്ക് നടന് അല്ലു അര്‍ജുന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍. യൂണിവേഴ്സിറ്റിയില്‍ രൂപീകരിച്ച സംയുക്ത ആക്ഷന്‍ സമിതി അംഗങ്ങളാണ് കല്ലെറിഞ്ഞത്. ഇതില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Completely unacceptable breakdown of law and order in Hyderabad… protesters go on a rampage outside Allu Arjun’s residence pic.twitter.com/OmnqFbdt93
— Akshita Nandagopal (@Akshita_N) December 22, 2024
വീടിന് നേരെയുള്ള ആക്രമണം മറ്റൊരു നാടകമോ?
കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ തെലുങ്കാന വലിയ ഒരു നാടകശാലയായി മാറുന്നോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. കാരണം സമരക്കാര്‍ എന്ന് പറയുന്നവര്‍ കല്ലെറിയുന്നത് കാണുമ്പോള്‍ അതില്‍ കൃത്രിമത്വമുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അക്രമം നടത്തണം എന്ന ഉദ്ദേശ്യത്തിലല്ല, അക്രമം നടന്നു എന്ന വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയുള്ള കല്ലേറായിരുന്നു ഇതെന്നും വാദമുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത സമരക്കാരായ എട്ടുപേര്‍ പൊലീസ് സ്റ്റേഷനില്‍ മൊബൈലും നോക്കി രസിച്ചിരിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതായത് കല്ലേറ് മറ്റൊരു നാടകമാണെന്നതിന്റെ തെളിവാണിതെന്നും വിമര്‍ശകരും ട്രോളന്മാരും ഇത് ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. വീടിന്റെ മതില്‍ക്കെട്ടിനകത്ത് വെച്ച ചെടിച്ചെട്ടികള്‍ സമരക്കാര്‍ നശിപ്പിച്ചിട്ടുണ്ട്. പ്രകടനക്കാര്‍ അക്രമാസക്തരാകുമ്പോള്‍ അല്ലു അര്ജുന് വീട്ടില്‍ ഇല്ലായിരുന്നു.
നേരത്തെ പുഷ്പ 2 സിനിമയുടെ റിലീസിനിടെ തീയേറ്ററില്‍ ഉണ്ടായ ഉന്തിലും തള്ളിലും പെട്ട് 36 കാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ സംയുക്ത ആക്ഷന്‍ സമിതി അംഗങ്ങള്‍ അല്ലു അര്‍ജുന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി അല്ലു അര്‍ജുനെ ക്രിമിനലായി വിശേഷിപ്പിച്ചു
സത്രീ കൊല്ലപ്പെട്ട വാര്‍ത്ത കേട്ടതോടെ ഇനി സിനിമയ്ക്ക് നല്ല കളക്ഷന്‍ കിട്ടും എന്ന് അല്ലു അര്ജുന് പറഞ്ഞുവെന്ന കാര്യം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയും സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആവര്‍ത്തിച്ചിരുന്നു. ഇതാണ് അക്രമത്തിലേക്ക് തിരിയാന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയത്.
പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അര്ജുന് തിയറ്ററിലേക്ക് എത്തിയതാണ് ഉന്തും തള്ളും തിരക്കും ഉണ്ടാകാനും സ്ത്രീ മരിക്കാനും കാരണമായെതെന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയാണ് ആളുകളെ പ്രകോപിപ്പിക്കുന്നതിന് മറ്റൊരു കാരണം.ഈ വ്യാജ സിനിമാ താരത്തെ റോള്‍ മോഡല്‍ ആക്കരുതെന്നും ഇവരെപ്പോലുള്ളവരെ ന്യായീകരിച്ച് നിങ്ങളുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതും കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചു.
താന്‍ ക്രിമിനല്‍ അല്ലെന്ന് അല്ലു അര്ജുന്
“ഞാന്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറിയെന്ന രീതിയില്‍ നുണപ്രചാരണം നടക്കുന്നുണ്ട്. ഇത് തെറ്റാണ്. ഇത് എന്നെ സ്വഭാവഹത്യ ചെയ്യുന്നതിന് തുല്യമാണ്.”- അല്ലു അര്ജുന് പറയുന്നു.
ഡിസംബര്‍ നാലിന് പുഷ്പ 2 റിലീസ് ദിനത്തില്‍ അല്ലു അര്ജുന് തിയറ്റര്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ ദിവസമാണ് തിക്കിലും തിരക്കിലും പെട്ട് 36കാരിയായ യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ അല്ലു അര്ജുന് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയിരിക്കുകയാണ്. ഈ കേസില്‍ 11ാം പ്രതിയാണ് അല്ലു അര്ജുന്. അതേ സമയം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ താന്‍ മുഖം നോക്കാതെ നടപടിയെടുക്കുന്ന മുഖ്യമന്ത്രിയാണെന്ന പ്രചാരണം അഴിച്ചുവിടുകയാണ് കോണ്‍ഗ്രസും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും. വാസ്തവത്തില്‍ അറസ്റ്റും സ്ത്രീയുടെ മരണവും ചേര്‍ന്നുള്ള വിവാദത്തോടെ സിനിമയുടെ കളക്ഷന്‍ 2000 കോടിയിലേക്ക് കുതിക്കുകയാണ്. ഇതോടെ തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറസ്റ്റ് നാടകം സൃഷ്ടിച്ച് പുഷ്പ 2ന് കളക്ഷന്‍ ഉണ്ടാക്കിക്കൊടുക്കയാണെന്ന ആരോപണവും ശക്തമാണ്.
അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമെന്ന് കിഷന് റെഡ്ഡി
പകല്‍ വെളിച്ചത്തില്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞത് ക്രമസമാധാന പാലനത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണെന്ന് ബിജെപി നേതാവ് ജി.കിഷന് റെഡ്ഡി. തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ താരങ്ങളെ ആക്രമിക്കുക എന്നത് പുതിയ കീഴ്വഴക്കമായിരിക്കുന്നുവെന്നും കിഷന് റെഡ്ഡി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: