കോഴിക്കോട് : ക്രിസമസ് പ്രമാണിച്ച് ബി ജെ പി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
നിര്‍ദ്ദേശപ്രകാരമാണ് ബിജെപി നേതാക്കള്‍ വിവിധ ദേവാലയങ്ങളില്‍ എത്തുന്നത്.
ഇതിന്റെ ഭാഗമായി കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ച ബി ജെ പി നേതാവ് എം ടി രമേശ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം അറിയിച്ചു. കതീഡ്രലില്‍ എത്തിയായിരുന്നു ബിഷപ്പിനെ കണ്ടത്.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ദല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും.നാളെ വൈകിട്ട് ആറു മണിക്കാണ് നരേന്ദ്രമോദി ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കുക.കാതലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്രമോദി ദേവാലയത്തിലെത്തുന്നത്.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ക്രിസ്മസ് ദിനത്തില്‍ ദേവാലയങ്ങളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക