India

നെഹ്രുവിന്റെ മുസ്ലിംപ്രീണനനയങ്ങളില്‍ സഹികെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച അംബേദ്കര്‍

ഇന്ത്യന്‍ ഭരണഘടന രചിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബി.ആര്‍. അംബേദ്കര്‍ ഒരിയ്ക്കല്‍ നെഹ്രുവിന്‍റെ ന്യൂനപക്ഷപ്രീണനം സഹിക്കാന്‍ വയ്യാതെ രാജിവെച്ച് പുറത്തുപോയ നേതാവണെന്ന് എത്ര പേര്‍ക്കറിയാം.

Published by

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടന രചിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ബി.ആര്‍. അംബേദ്കര്‍ ഒരിയ്‌ക്കല്‍ നെഹ്രുവിന്റെ ന്യൂനപക്ഷപ്രീണനം സഹിക്കാന്‍ വയ്യാതെ രാജിവെച്ച് പുറത്തുപോയ നേതാവണെന്ന് എത്ര പേര്‍ക്കറിയാം. 1951ലാണ് അംബേദ്കര്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അംബേദ്കറുടെ അവകാശികളായി കോണ്‍ഗ്രസ് ഞെളിയുമ്പോള്‍ ഈ ചരിത്രം മറന്നുകൂടാ. പണ്ട് ഹിന്ദു കോഡ് ബില്ലിന്റെ പേരില്‍ അംബേദ്കറെ ഒറ്റപ്പെടുത്തിയ നേതാവായിരുന്നു നെഹ്രുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസ്താവിച്ചിരുന്നു.

തുല്യത ഉറപ്പാക്കാന്‍ വേണ്ടി ഹിന്ദു വ്യക്തിഗത നിയമം പരിഷ്കരിക്കുന്നതിന് വേണ്ടിയാണ് അംബേദ്കര്‍ ഹിന്ദു കോഡ് ബില്‍ എഴുതിയുണ്ടാക്കിയത്. പക്ഷെ ഇത് നെഹ്രുവിന് ഇഷ്ടപ്പെട്ടില്ല. നെഹ്രുവിനോടുള്ള അംബേദ്കറിന്റെ ഇഷ്ടക്കുറവ് ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്:”മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ആശങ്കയെ ഒന്നു താരതമ്യം ചെയ്ത് നോക്കൂ. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി (നെഹ്രു) സര്‍ക്കാരിന്റെ മുഴുവന്‍ സമയവും ശ്രദ്ധയും സമര്‍പ്പിച്ചിരിക്കുന്നു.ഞാന്‍ ആര്‍ക്കും വഴങ്ങാന്‍ പോകുന്നില്ല. പ്രധാനമന്ത്രിക്കു പോലും ഞാന്‍ വഴങ്ങില്ല. മുസ്ലിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആ സംരക്ഷണം നല്‍കേണ്ടതുതന്നെ. പക്ഷെ എനിക്ക് അറിയേണ്ടത് ഇവിടെ സംരക്ഷണം ലഭിക്കേണ്ട ഒരേയൊരു സമുദായം മുസ്ലിങ്ങള്‍ മാത്രമാണോ? പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒന്നും സംരക്ഷണം ആവശ്യമില്ലേ? ഈ സമുദായങ്ങള്‍ക്കെല്ലാം വേണ്ടി എന്ത് ആശങ്കയാണ് പ്രധാനമന്ത്രി (നെഹ്രു) കാണിച്ചിരിക്കുന്നത്?”- നെഹ്രു മന്ത്രിസഭയില്‍ നിന്നും രാജിവെയ്‌ക്കുന്നതായി വിശദീകരിച്ചുകൊണ്ട് അംബേദ് കര്‍ നടത്തിയ പ്രസംഗമാണിത്.

അംബേദ്കര്‍ രാജിവെച്ചപ്പോള്‍ നെഹ്രു വിദേശത്തെ പ്രതിനിധികള്‍ക്ക് സന്തോഷത്തോടെ കത്തെഴുതിയതായി ജെ.പി. നദ്ദ പറഞ്ഞു. അംബേദ്കര്‍ എന്ന ശല്ല്യം ഒഴിഞ്ഞുവെന്നാണ് നെഹ്രു വിദേശപ്രതിനിധികളോട് പറഞ്ഞത്.

ഇന്ന് അംബേദ്കറുടെ രക്ഷകരായി കോണ്‍ഗ്രസ് ചമയുമ്പോള്‍ ഈ ചരിത്രം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. കാരണം കോണ്‍ഗ്രസ് നെഹ്രു ഭരിയ്‌ക്കുമ്പോഴും ഇന്നും മുസ്ലിം ന്യൂനപക്ഷത്തെ ആവശ്യത്തിനും അനാവശ്യത്തിനും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by