കൊല്ലം: പുത്തൻതുരുത്തിൽ വള്ളം മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്. കുടിവെള്ളം ശേഖരിക്കാനായി വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം.
മത്സ്യബന്ധനത്തിന് ശേഷം മകനൊപ്പം തൊട്ടടുത്ത കുടിവെള്ള പ്ലാന്റിലേക്ക് പോകുമ്പോൾ വള്ളം മറിയുകയായിരുന്നു. ഇതോടെ സന്ധ്യ വള്ളത്തിനടിയിൽപ്പെട്ടു. മറ്റ് മത്സ്യത്തൊഴിലാളികളാണ് സന്ധ്യയെയും മകനെയും പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സന്ധ്യയുടെ ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം ചവറ പാലത്തിന് സമീപമുള്ള പൈപ്പ് ലൈൻ പൊട്ടിയതിനാൽ തുരുത്തിലുള്ള പ്രദേശവാസികൾ മറുകരയിലെത്തിയാണ് വെള്ളം ശേഖരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തിൽ കുടിവെള്ളം ലഭിക്കാതെയുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്.
സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: