പാലക്കാട് : അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നീ പദവികളില്‍നിന്ന് സിപിഎം നീക്കി. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു.ശശിയെ നീക്കിയ ഒഴിവില്‍ ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനനെ പുതിയ സിഐടിയു ജില്ലാ പ്രസിഡന്റാക്കി.
പി കെ ശശിക്കെതിരായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പികെ ശശിയെ ഒഴിവാക്കാനായിരുന്നു തീരുമാനം. ഇതോടെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിയെ ബ്രാഞ്ചിലേയ്‌ക്ക് തരംതാഴ്‌ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക