India

വോട്ടിംഗ് യന്ത്രകൃത്രിമമൊന്നും അല്ല, ഇന്ത്യയിലെ വോട്ടര്‍മാര്‍ ബിജെപിയിലേക്ക് നീങ്ങി; ഒടുവില്‍ സത്യം അംഗീകരിച്ച് രാജ് ദീപ് സര്‍ദേശായി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടൊന്നുമല്ല, ഇന്ത്യയിലെ വോട്ടര്‍മാര്‍ കൂടുതലായി വലതുചായ് വ് കാട്ടിത്തുടങ്ങിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. കടുത്ത ബിജെപി, മോദി വിമര്‍ശകനായ രാജ് ദീപ് സര്‍ദേശായി ചില സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇതുപോലെ ഒരു പ്രസ്താവന നടത്തുന്നത് ഇതാദ്യം.

Published by

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടൊന്നുമല്ല, ഇന്ത്യയിലെ വോട്ടര്‍മാര്‍ കൂടുതലായി വലതുചായ് വ് കാട്ടിത്തുടങ്ങിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. കടുത്ത ബിജെപി, മോദി വിമര്‍ശകനായ രാജ് ദീപ് സര്‍ദേശായി ചില സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇതുപോലെ ഒരു പ്രസ്താവന നടത്തുന്നത് ഇതാദ്യം.

“ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ബിജെപി ഇന്ത്യയിലെ ഒരു മേധാവിത്വം പുലര്‍ത്തുന്ന പാര്‍ട്ടിയാണെന്ന കാര്യം അംഗീകരിച്ചേ മതിയാവൂ. ബിജെപി ഒറ്റയ്‌ക്ക് തന്നെ ഏകദേശം 12 , 13 സംസ്ഥാനങ്ങളില്‍ ഭരിയ്‌ക്കുന്നുണ്ട്.”- രാജ് ദീപ് സര്‍ദേശായി പറയുന്നു.

“മോദി മൂന്ന് തവണ തുടര്‍ച്ചയായി പ്രധാനമന്ത്രിയായി. നെഹ്രുവിന് ശേഷം ഇതാദ്യമായാണ് ഒരാള്‍ മൂന്ന് തവണ തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്നത്. ഇതെല്ലാം അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളാണ്.” – രാജ് ദീപ് സര്‍ദേശായി പറയുന്നു.

ഇപ്പോഴും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്‍ഡി മുന്നണി പാര്‍ട്ടികള്‍ ഈ സത്യം അംഗീകരിക്കാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി വിജയിക്കുന്നതെന്ന തൊടുന്യായമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മൃഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ ഇപ്പോഴും കലാപമുണ്ടാക്കാനുള്ള സാധ്യത തേടുകയാണ് കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിക്കാരും. ഇപ്പോഴും ബിജെപിയ്‌ക്ക് വര്‍ധിച്ചുവരുന്ന ജനപിന്തുണ എന്തുകൊണ്ട് എന്ന് പഠിക്കാനല്ല, പകരം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് കാട്ടിയാണ് ബിജെപി ജയിച്ചതെന്ന നുണ പ്രചരിപ്പിക്കുന്നതിലാണ് ഇവരുടെ മിടുക്ക്.

അരുണാചല്‍ പ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മണിപ്പൂര്‍, ഒഡിഷ, രാജസ്ഥാന്‍, ത്രിപുര, യുപി, ഉത്തരാഖണ്ഡ് എന്നീ 13 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്‌ക്കാണ് ഭരിയ്‌ക്കുന്നത്. മറ്റൊരു ഏഴ് സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ആണ് ഭരിയ്‌ക്കുന്നത്. ആന്ധ്ര, ബീഹാര്‍, മഹാരാഷ്‌ട്ര, മേഘാലയ, നാഗാലാന്‍റ്, പുതുച്ചേരി, സിക്കിം എന്നിവിടങ്ങളില്‍ ആണ് എന്‍ഡിഎ ഭരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക