കൊച്ചി:പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി.വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്തുവിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അതിനാല്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മറച്ചുവയ്‌ക്കലിലൂടെ വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്ക നടത്തിയത്.നാമനിര്‍ദേശപത്രിക സ്വീകരിക്കാന്‍ പാടില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: