Local News

വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയുൾപ്പെടെ രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി

റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്

Published by

ആലുവ : വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം തങ്കളം കളപ്പുരക്കുടി വീട് ബെനറ്റ് കെ ബിനോയി (30) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.

റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. 2019 മുതൽ കോതമംഗലം ‘ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് വിപണനം, കഠിനദേഹോപദ്രവം, തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. ഒക്ടോബറിൽ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

മറ്റൊരു കേസിൽ വധശ്രമക്കേസിലെ പ്രതിയായ പളളിപ്പുറം ചെറായി ഒളാട്ടുപുറം (പെരുന്തറ) അക്ഷയ് (ജലേഷ് 25)നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മുനമ്പം, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കുറ്റകരമായ നരഹത്യശ്രമം, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ , ദേഹോപദ്രവം, മയക്ക് മരുന്ന് കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. ആഗസ്റ്റിൽ നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by