മുംബൈ : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അർബൻ നക്സൽ സംഘടനകൾക്ക് പങ്കുണ്ടെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . ജെപി നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടത്താൻ അവർ നേപ്പാളിൽ യോഗം ചേർന്നതായും ഫഡ്‌നാവിസ് .പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നവംബർ 15 ന് കാഠ്മണ്ഡുവിൽ യോഗം ചേർന്നത് മഹാരാഷ്‌ട്രയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ തീവ്രവാദ ഫണ്ട് ഉപയോഗിച്ചതിനെ കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ആരംഭിച്ചതായും വിദേശ ഇടപെടലിന്റെ തെളിവുകളുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.
“നവംബർ 15 ന്, (രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള) ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ചില സംഘടനകൾ പങ്കെടുത്ത ഒരു യോഗം കാഠ്മണ്ഡുവിൽ നടന്നു. മഹാരാഷ്‌ട്രയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇവിഎമ്മുകളെ എതിർക്കുക, ബാലറ്റ് പേപ്പർ അവതരിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തു,” ഫഡ്‌നാവിസ് നിയമസഭയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുത്ത 180 സംഘടനകളിൽ 40 എണ്ണവും മുൻ ആഭ്യന്തര മന്ത്രി ആർആർ പാട്ടീൽ കോൺഗ്രസ്-എൻസിപി സർക്കാരിന്റെ കാലത്ത് മുൻനിര സംഘടനകളായി നാമകരണം ചെയ്തതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: