ദമാസ്കസ് : സാധാരണ ഭൂമികുലുക്കങ്ങള്‍ അളക്കുന്ന ഭൂകമ്പമാപിനി അത് റിച്ചര്‍ സ്കെയിലില്‍ ആണ് അളക്കുക. ആയിരങ്ങള്‍ മരിക്കും വിധം ഭൂമി കുലുങ്ങിയാല്‍ അത് ആറ് മുതല്‍ മുകളിലേക്കായിരിക്കും റിച്ചര്‍സ്കെയിലില്‍ രേഖപ്പെടുത്തുക. എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സിറിയയില്‍ നടത്തിയ ബോംബാക്രമണത്തില്‍ സിറിയ കുലുങ്ങി. റിച്ചര്‍ സ്കെയിലില്‍ 3 ആണ് ഈ ഭൂമികുലുക്കം രേഖപ്പെടുത്തിയത്. അതായത്, ബോംബാക്രമണത്തിന്റെ ശക്തിമൂലം സിറിയയില്‍ ചെറിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടെന്ന് അര്‍ത്ഥം.
എല്ലാ സംഹാരഭാവവും കാട്ടിയാണ് ഇസ്രയേല്‍ സിറിയയുടെ ആയുധശേഖരം തകര്‍ത്തത്. ഈ ആയുധശേഖരമാണ് നേരത്തെ ലെബനോണിലെ ഹെസ്ബുള്ള എന്ന തീവ്രവാദസംഘത്തിന് കിട്ടിക്കൊണ്ടിരുന്നത്. ഇറാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇറാന്‍ ഊട്ടി വളര്‍ത്തുന്ന തീവ്രവാദസംഘങ്ങള്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരുന്നത്.
ഇനി സിറിയ വഴി ഹെസ്ബുള്ളയ്‌ക്ക് ആയുധം കിട്ടരുതെന്നും ഇറാന്റെ മധ്യേഷ്യയിലെ തീവ്രവാദ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായ സിറിയയെ തകര്‍ക്കുക വഴി ഇറാന്റെ നട്ടെല്ലൊടിക്കുകയും ചെയ്യുക എന്നതായിരുന്നു ഇസ്രയേല്‍ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക