ന്യൂദല്‍ഹി: ബി.ആര്.അംബേദ്കറിന്റെ പേരില്‍ ഇല്ലാത്ത ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധിയും കൂട്ടരും വിവാദമുണ്ടാക്കുന്നത് വലിയൊരു അജണ്ടയുടെ ഭാഗം. ജോര്‍ജ്ജ് സോറോസ് പണം നല്കുന്ന എന്‍ജിഒകള്‍ ബിജെപിയെ തകര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ വിഭജിക്കുക. എന്നിട്ട് മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ടുകളുടെ കൂടി സഹായത്തോടെ ഭരണം പിടിക്കുക. ഇതാണ് ഇപ്പോള്‍ അംബേദ്കര്‍ വിഷയം ഉയര്‍ത്തിയുള്ള സമരത്തിന് പിന്നില്‍.
രാഹുല്‍ ഗാന്ധി ഒരു ഫാഷന്‍ മോഡലിനെപ്പോലെയാണ്. എന്‍ജിഒകള്‍ പറയുന്ന വേഷം കെട്ടും. ഭാരത് ജോഡോ യാത്രയുടെ കാലത്ത് വെള്ള ടീഷര്‍ട്ടായിരുന്നു വേഷം. പിന്നീട് ചുവന്ന പുറംചട്ടയുള്ള ഭരണഘടനാപുസ്തകം ഉയര്‍ത്തിയായിരുന്നു സമരം. ഇപ്പോഴിതാ നീല ടീഷര്‍ട്ടിട്ടാണ് സമരം. അംബേദ്കറിനെ പ്രതിനിധീകരിച്ചുള്ള നീല നിറത്തിലുള്ള ഡ്രസ്. ഒപ്പം പ്രിയങ്കയും.
ഹിന്ദുക്കളെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഹുല്‍ ഗാന്ധിയും കൂട്ടരും ശ്രമിച്ചുവരികയാണ്. ജാതി സെന്‍സസ് നടത്തണം എന്ന പേരില്‍ കോണ്‍ഗ്രസ് മുറവിളി കൂട്ടുന്നത് ഈ ലക്ഷ്യം കൈവരിക്കാനാണ്. കിട്ടാവുന്ന അവസരത്തില്‍ സോറോസ് ഫണ്ട് കൊടുക്കുന്ന എന്‍ജിഒകളും മാധ്യമങ്ങളും ഹിന്ദു മതത്തിലെ ജാതികളെക്കുറിച്ച് പല പല കഥകള്‍ ചമയ്ക്കുകയാണ്. ലക്ഷ്യം ഒന്നേയുള്ളൂ- ഹിന്ദുക്കളില്‍ നിന്നും കുറച്ച് വോട്ടുകള്‍ സംഘടിപ്പിക്കുക. പിന്നെ മുസ്ലിം വോട്ടുകളും ചേര്‍ത്ത് അധികാരത്തില്‍ കയറുക.
കോണ്‍ഗ്രസിന്റെ ഹിന്ദുക്കളെ ജാതിയുടെ പേരില്‍ വിഭജിക്കുന്നതിനെതിരെ യോഗി ആദിത്യനാഥ് മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ബട്ടേംഗെ തോ കട്ടേംഗെ എന്നാല്‍ ഒന്നിച്ചു നിന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ പല കഷണങ്ങളായി മുറിക്കപ്പെടും എന്നാണ് യോഗി ആദിത്യനാഥ് ഈ മുദ്രാവാക്യത്തിലൂടെ അര്‍ത്ഥമാക്കിയത്. ഈ മുദ്രാവാക്യത്തെ മോദി അല്പം മാറ്റങ്ങള്‍ വരുത്തി വീണ്ടും അവതരിപ്പിച്ചു- ഏക് ഹെ തോ സേഫ് ഹെ . ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ ഹിന്ദുക്കള്‍ സുരക്ഷിതരായിരിക്കുകയുള്ളൂ എന്നായിരുന്നു ഈ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: