ന്യൂദൽഹി : അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി ലാലൻ സിംഗ്. മല്ലികാർജുൻ ഖാർഗെ മാത്രമല്ല, കോൺഗ്രസ് പാർട്ടി മുഴുവൻ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് നിഷേധാത്മക പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ബാബാസാഹെബ് അംബേദ്കറെ കോൺഗ്രസ് എങ്ങനെയാണ് അനാദരിച്ചതെന്ന് അമിത് ഷാ ഉദാഹരണ സഹിതം വിശദീകരിച്ചതായി അദ്ദേഹം പറഞ്ഞു. മല്ലികാർജുൻ ഖാർഗെ അതിന്റെ ഒരു ഭാഗം മാത്രമാണ്. കോൺഗ്രസ് പാർട്ടി ഒന്നടങ്കം ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുകയാണ്.
ഭീംറാവു അംബേദ്കറെ കോൺഗ്രസ് എങ്ങനെയാണ് അനാദരിച്ചതെന്ന് ആഭ്യന്തരമന്ത്രി ലോക്സഭയിൽ ഉദാഹരണ സഹിതം വിശദീകരിച്ചു. പണ്ഡിറ്റ് നെഹ്‌റു സംവരണത്തിന് എതിരായിരുന്നു. ഭീംറാവു അംബേദ്കറിന് ഭാരതരത്‌ന ലഭിച്ചത് ബിജെപിയുടെ ഭരണത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേ സമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജി ആഹ്വാനത്തോട് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. താൻ രാജിവെച്ചാലും അടുത്ത 15 വർഷത്തേക്ക് കോൺഗ്രസ് പ്രതിപക്ഷത്ത് തുടരുമെനാണ് ഷാ പരിഹസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: