Kerala

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചുമൂടാൻ ശ്രമം; മകൻ അറസ്റ്റിൽ, അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്ന് മൊഴി

Published by

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലി (72) ആണ് മരിച്ചത്. അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയെ കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. പോലീസ് വിവരം തേടിയപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റും. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പാലാരിവട്ടം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദീപ് സ്ഥിരം മദ്യപനെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by