ജയ്പൂര്: രാജസ്ഥാന് പോലീസ് പദാവലിയില് നിന്ന് ഉറുദു വാക്കുകള് നീക്കുന്നു. ഈ വാക്കുകള്ക്ക് പകരം സമാനാര്ത്ഥത്തിലുള്ള ഹിന്ദി വാക്കുകള് ഉപയോഗിക്കാനാണ് തീരുമാനം. ഉറുദു വാക്കുകള്ക്ക് ബദലായുള്ള ഹിന്ദി വാക്കുകള് ഉപയോഗിക്കണമെന്ന് രാജസ്ഥാന് ആഭ്യന്തര മന്ത്രി ജവഹര് സിങ് ബേധം പോലീസ് ആസ്ഥാനത്തേക്ക് കത്തയച്ചിരുന്നു. തുടര്ന്നാണ് നടപടി.
പോലീസില് ഉപയോഗിക്കുന്ന ഉറുദു വാക്കുകളും സമാന അര്ത്ഥമുള്ള ഹിന്ദി വാക്കുകളും സംബന്ധിച്ചുള്ള വിവരങ്ങള് നല്കാന് സംസ്ഥാന പോലീസ് മേധാവി യു.ആര്. സാഹു പോലീസ് അഡീ. ഡയറക്ടര് ജനറലിനോട് (ട്രെയിനിങ്) ആവശ്യപ്പെട്ടിരുന്നു.
പോലീസ് പരിശീലന വേളയില് ഉറുദു വാക്കുകള് ഒഴിവാക്കി പകരം ഹിന്ദി ഉപയോഗിക്കാനും നിര്ദേശം നല്കിയിട്ടുണ്ട്. നിലവില് കേസ്, പ്രതി, ആരോപണം, വിവരം, ദൃക്സാക്ഷി തുടങ്ങിയവയുടെ ഉറുദു പദങ്ങളാണ് രാജസ്ഥാന് പോലീസില് ഉപയോഗിക്കുന്നത്.
ഇവയുടെ ഹിന്ദി വാക്കുകള് പ്രചാരത്തിലാക്കിയ ശേഷം ഉറുദുവാക്കുകള് ഉപേക്ഷിക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: