ജയ്പൂര്‍: സംസ്ഥാന പോലീസ് വകുപ്പില്‍ 33 ശതമാനം വനിതാസംവരണം ഉറപ്പാക്കി രാജസ്ഥാന് സര്‍ക്കാര്‍. ഇന്നലെ ജയ്പൂരില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
രാജസ്ഥാന് പോലീസ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ്, 1989 ഭേദഗതി ചെയ്താണ് വനിതാ സംവരണം ഉറപ്പാക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വയും മന്ത്രി ജോഗറാം പട്ടേലും മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സൗരോര്‍ജത്തിന്റെ ഉപയോഗത്തിന് ഊന്നല്‍ നല്കുന്ന നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സൗരോര്‍ജ്ജ വികസനത്തിന് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാരാലിമ്പിക്സിലും മറ്റ് കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങള്‍ക്ക് അധിക സംവരണം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
ഭിന്നശേഷിയുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരന് മരിച്ചാല്‍, മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കും പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് മന്ത്രി പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയ 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി. കേന്ദ്ര ജീവനക്കാരുടെ മാതൃകയില്‍ 10 വര്‍ഷത്തേക്ക് വര്‍ധിപ്പിച്ച നിരക്കില്‍ കുടുംബ പെന്‍ഷന്റെ ആനുകൂല്യം ജീവനക്കാര്‍ക്ക് നല്‍കാനും തീരുമാനിച്ചു.
രാജസ്ഥാനില്‍ നിക്ഷേപം നടത്താനും അവിടെ വ്യവസായങ്ങള്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വ്യവസായികളെ ക്ഷണിച്ചു. രാജസ്ഥാനില്‍ വന്ന ഒരു വ്യവസായി പോലും തിരികെ പോയിട്ടില്ല. അവരുടെ വ്യവസായങ്ങള്‍ വളര്‍ന്നു. അവരോടുള്ള പ്രതിബദ്ധത നിറവേറ്റുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: