India

പഞ്ചാബ് പ്രവിശ്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ 84 ഇന്ത്യൻ തീർത്ഥാടകർക്ക് വിസകൾ അനുവദിച്ച് പാകിസ്ഥാൻ

ഡിസംബർ 19 മുതൽ 25 വരെ കദാസ് രാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് സംഘത്തിന് വിസ നൽകിയിരിക്കുന്നത്

Published by

ന്യൂദൽഹി : പഞ്ചാബ് പ്രവിശ്യയിലെ ചക്‌വാൽ ജില്ലയിലെ ശ്രീ കദാസ് രാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്ക് 84 വിസകൾ അനുവദിച്ചതായി പാകിസ്ഥാൻ ഹൈക്കമ്മീഷൻ ബുധനാഴ്ച അറിയിച്ചു. ഡിസംബർ 19 മുതൽ 25 വരെ കദാസ് രാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് സംഘത്തിന് വിസ നൽകിയിരിക്കുന്നത്.

ക്ഷേത്രങ്ങൾ കില കദാസ് എന്നും അറിയപ്പെടുന്നു. നടപ്പാതകൾ വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ സമുച്ചയമാണിത്. മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള ഒരു ഉഭയകക്ഷി പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള സിഖ്, ഹിന്ദു തീർത്ഥാടകർ എല്ലാ വർഷവും പാകിസ്ഥാൻ സന്ദർശിക്കുന്നുണ്ട്.

ഇത് പോലെ പ്രോട്ടോക്കോൾ പ്രകാരം എല്ലാ വർഷവും പാകിസ്ഥാൻ തീർത്ഥാടകരും ഇന്ത്യ സന്ദർശിക്കുന്നു. അതേ സമയം തീർഥാടകർക്ക് ആത്മീയമായി പ്രതിഫലദായകവും പൂർണതയുള്ളതുമായ യാത്രയാകട്ടെയെന്ന് പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സ് സാദ് അഹമ്മദ് വാറൈച്ച് ആശംസിച്ചു.

1974-ലെ പാക്കിസ്ഥാൻ-ഇന്ത്യ പ്രോട്ടോക്കോൾ പ്രകാരം ഓരോ വർഷവും ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് സിഖ്, ഹിന്ദു തീർത്ഥാടകർ വിവിധ മതപരമായ ഉത്സവങ്ങളിലും അവസരങ്ങളിലും പങ്കെടുക്കാൻ പാകിസ്ഥാൻ സന്ദർശിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by