Social Trend

ഭീകര നേതാവിന് സ്വര്‍ഗ്ഗം നേര്‍ന്ന് സൈബര്‍ ജിഹാദികള്‍; മറ്റുള്ളവര്‍ക്കെതിരെ ഭീഷണിയും

Published by

 

ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച എസ് എ ബാഷ എന്ന കൊടും ഭീകരന്റെ മരണ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ദുഖാചരണം നടത്തുകയും, ഹിന്ദുക്കള്‍ക്കെതിരെ പരോക്ഷ ഭീഷണി മുഴക്കുകയും ചെയ്യുന്നവരുടെ സംഖ്യ അമ്പരപ്പിക്കുന്നതാണ്. എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക് ? 1998 ഫെബ്രുവരി 14 ന് കോയമ്പത്തൂരില്‍ എല്‍ കെ അദ്വാനി പങ്കെടുക്കാനിരുന്ന പൊതുയോഗത്തില്‍ ഇസ്ലാമിക ഭീകരര്‍ ബോംബ്‌ സ്ഫോടനം നടത്തി 58 നിരപരാധികള്‍ മരിക്കുകയും 231 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എത്താന്‍ വൈകിയത് കാരണം അദ്വാനി അന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. അല്‍ ഉമ്മ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ ബാഷ ഉള്‍പ്പെടെ 158 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ മൂന്നു മാസം മുമ്പ് പരോള്‍ കിട്ടി ചികിത്സയിലിരിക്കെയാണ് ഇയാള്‍ ഇന്നലെ മരിച്ചത്.

നീചമായ ഒരു കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയാണെന്ന് കോടതികള്‍ കണ്ടെത്തിയ ഒരു നരാധമനെ പോലും ഇങ്ങനെ വാഴ്‌ത്തിപ്പാടാന്‍ നമ്മോടൊപ്പം ഇവിടെ ജീവിക്കുന്ന ഒരു വിഭാഗത്തിന് എങ്ങനെ കഴിയുന്നു എന്നത് സാമൂഹ്യ മനശാസ്ത്രജ്ഞന്മാര്‍ പഠന വിധേയമാക്കേണ്ട വിഷയമാണ്‌. പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വ്വതത്തിന്റെ മുകളിലാണ് നമ്മുടെ സമൂഹം ജീവിക്കുന്നത്. ദേശീയ നേതാവായ അദ്വാനിക്ക് അന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന അനന്തര ഫലങ്ങള്‍ അചിന്ത്യമായിരുന്നു. നിശ്ചയമായും അത്തരമൊരു ദുരന്തം മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ആക്രമണം നടന്നതും. ഭാഗ്യവശാല്‍ ഭീകരന്മാരുടെ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയില്ല.

കോയമ്പത്തൂര്‍ സംഭവത്തിന്‌ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായി ഗോധ്രയില്‍ നടന്ന നിരപരാധികളുടെ കൂട്ടക്കൊല ഉണ്ടാക്കിയ നാശം എത്രവലുതാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് നമ്മള്‍. എന്നിട്ടും വലിയൊരു വിഭാഗം തീവ്ര ചിന്താഗതിക്കാര്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ നിരോധിച്ചിട്ടും, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇങ്ങനെ പരസ്യമായി രാജ്യവിരുദ്ധതയ്‌ക്കും ഭീകരതയ്‌ക്കും പിന്തുണ പ്രകടിപ്പിക്കാന്‍ ഇവിടെ ആളുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. ഇസ്രായേലിലോ, ശ്രീലങ്കയിലോ, യൂറോപ്പിലോ ആഫ്രിക്കയിലോ ലോകത്തെവിടെ ഭീകരാക്രമണം നടന്നാലും അത് ചെയ്യുന്നവരെ ന്യായീകരിക്കുകയും വഴ്‌ത്തിപ്പാടുകയും അവരെല്ലാം ദൈവ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച നല്ല സത്യവിശ്വാസികളാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവിടെ വളര്‍ന്നു വരുന്നു. തമിഴ് നാട്ടിലെ ഈ ഭീകരന് കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ നിന്നും ഇത്രയധികം ആരാധകര്‍ ഉണ്ടായതെങ്ങനെ ? രാജ്യസുരക്ഷാ ഏജന്‍സികള്‍ ഇതൊന്നും കാണുന്നില്ലേ ?

ഇന്നത്തെ കേരളം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ ഒരു ചിത്രം ഫേസ്ബുക്കിലെ ഈ ലിങ്കില്‍ കാണാം

https://www.facebook.com/share/p/FTCPojMRM9DxtDUC/

കോയമ്പത്തൂര്‍ പോലീസിലെ ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി, യുദ്ധകാല സാഹചര്യം പോലെ രണ്ടായിരത്തോളം പൊലീസുകാരെയാണ് ഇയാളുടെ ശവസംസ്ക്കാരത്തിന് വിന്യസിക്കാന്‍ പോകുന്നത് എന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് ശരിയാണെങ്കില്‍ ഖബറടക്കത്തിന് വന്നു ചേരുന്നവര്‍ എത്തരക്കാരാണെന്ന് പോലീസിന് കൃത്യമായി അറിയാം എന്നാണ് മനസ്സിലാക്കേണ്ടത്. വര്‍ഷം മുഴുവന്‍ പതുങ്ങിയിരിക്കുകയും, വല്ലപ്പോഴും മാത്രം പുറത്തേക്ക് വരികയും ചെയ്യുന്ന ഈ സ്ലീപ്പര്‍ സെല്ലുകളെ നിര്‍വ്വീര്യമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ എന്താണ് ചെയ്യുന്നത് ?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: S.A.Basha

Recent Posts