ന്യൂദല്‍ഹി: അകത്തൊന്നുമില്ലാത്ത ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്ന രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും നാടകത്തിന് ഭാരതത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഭരണഘടനയെ ബഹുമാനിച്ചിരുന്നെങ്കില്‍ അവര്‍ക്ക് അഴിമതി നടത്താനാകുമായിരുന്നില്ല. കുടുംബവാഴ്ചയും അവരുടെ പദവികളും ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണഘടനയെ ബഹുമാനിക്കാത്തത്. നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണഘടന വെറുമൊരു രേഖ മാത്രമല്ല, പാവപ്പെട്ടവരുടെ ക്ഷേമത്തിനും രാഷ്ട്ര നിര്‍മാണത്തിനുമുള്ള പ്രധാന പ്രചോദനമാണ്, അമിത് ഷാ വ്യക്തമാക്കി. രണ്ടു ദിവസമായി രാജ്യസഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അമിത് ഷാ.
യുവാവെന്ന് സ്വയം വിളിക്കുന്ന 54കാരനായ നേതാവ്, എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ് ഭരണഘടന കൈയില്‍ പിടിച്ച് അലഞ്ഞുതിരിയുകയാണ്. 16 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി 22 ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നു. ജനങ്ങളുടെ ക്ഷേമത്തിനായിരുന്നു ഇത്. എന്നാല്‍ 55 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് 77 തവണ ഭരണഘടനയില്‍ ഭേദഗതി വരുത്തിയത് സ്വന്തം താത്പര്യങ്ങളും വോട്ടുബാങ്കും സംരക്ഷിക്കാനായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മാത്രം കോണ്‍ഗ്രസ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ വര്‍ഷങ്ങളോളം ഇല്ലാതാക്കി. മുത്തലാഖ് നിരോധന നിയമം നടപ്പാക്കിയതിലൂടെ മോദി സര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പി. ഏത് പാര്‍ട്ടിയാണ് ഭരണഘടനയെ ബഹുമാനിച്ചതെന്നും അല്ലാത്തതെന്നും മനസിലാക്കാന്‍ ഇരുസഭകളിലും നടന്ന സംവാദങ്ങള്‍ ജനങ്ങളെ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: