കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയമായ എം എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.ബുധനാഴ്ച നടക്കുന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ സാധ്യതയുളള ചോദ്യങ്ങളുമായി സി ഇ ഒ ഷുഹൈബ് ചാനലിന്റെ ലൈവിലെത്തി.
കെമിസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായാണ് ഷുഹൈബിന്റെ ലൈവ് ക്ലാസ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്ന് ഷുഹൈബ് ലൈവില്‍ പറഞ്ഞു. വാര്‍ത്തകളിലുളളതല്ല സത്യമെന്നും മറ്റ് ലേണിംഗ് പ്ലാറ്റ്‌ഫോമുകളാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്നും ആരോപണവുമുയര്‍ത്തി.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന്റെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഷുഹൈബ് പറഞ്ഞു.സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ലൈവ് ക്ലാസിനു എത്തിയതെന്നും ഷുഹൈബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: