കോട്ടയം: കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്റെ മകള്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണനെ (21) കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഗവ. നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഫാനില്‍ ഷാളിട്ട് തൂങ്ങിമരിച്ച നിലയില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അസുഖം മൂലം അവധിയെടുക്കുന്നുവെന്നാണ് കോളേജില്‍ പറഞ്ഞിരുന്നത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: