ന്യൂഡല്‍ഹി: തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ശരദ് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച . എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയും തോമസ് കെ. തോമസ് എംഎല്‍എയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്ന് അറിയുന്നു. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പിണറായി വിജയന്‍. ഇതേത്തുടര്‍ന്നാണ് അനുനയനീക്കത്തിന് കേന്ദ്ര നേതൃത്വം വഴി എന്‍.സി.പി. ശ്രമിക്കുന്നത്. തോമസ് കെ. തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ എ.കെ ശശീന്ദ്രനെക്കൊണ്ട് രാജിവയ്പിക്കുമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്‌റ് പി സി ചാക്കോ. ഒന്നുകില്‍ തോമസ്, അല്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: