India

പ്രീമിയര്‍ ഷോകള്‍ക്ക് കുട്ടികള്‍ക്കൊപ്പം പോകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണമെന്ന് തെലങ്കാന വനിതാ കമ്മീഷന്‍

Published by

ഹൈദരാബാദ്: തിയറ്ററുകളില്‍ കുട്ടികള്‍ക്കൊപ്പം സിനിമയ്‌ക്കു പോകുമ്പോള്‍ , പ്രത്യേകിച്ച് പ്രീമിയര്‍ ഷോകള്‍ക്ക് പോകുന്നതിന് മുമ്പ് ആളുകള്‍ രണ്ടുതവണ ചിന്തിക്കണമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ശാരദ നെരെല്ല . ഡിസംബര്‍ 4 ന് നടന്ന പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് അബോധാവസ്ഥയില്‍ കഴിയുന്ന ശ്രീതേജയെ (8) ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍. ‘സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികള്‍ വരുമ്പോള്‍, അവര്‍ പോലീസിനെ അറിയിക്കുകയും സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
അതേസമയം കുട്ടിയുടെ സ്ഥിതിയില്‍ തനിക്ക് ആശങ്കയുണ്ടെന്ന് നടന്‍ അല്ലു അര്‍ജുന്‍ എക്സില്‍ കുറിച്ചു.
‘നിലവിലുള്ള നിയമനടപടികള്‍ കാരണം, കുട്ടിയെയും കുടുംബത്തെയും സന്ദര്‍ശിക്കരുതെന്ന് എനിക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്റെ പ്രാര്‍ത്ഥനകള്‍ അവരോടൊപ്പമുണ്ട്, മെഡിക്കല്‍, കുടുംബ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക