തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഗ്രാമ വികസനമന്ത്രി ഐ പെരിയസ്വാമി പറഞ്ഞത് നടക്കാത്ത കാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിലെ ഒരിഞ്ച് ഭൂമി പോലും തമിഴ്‌നാടിന് വിട്ടുകൊടുക്കില്ലെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നാണ് ഐ പെരിയസ്വാമി പറഞ്ഞത്. തമിഴ്‌നാടിന്റെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുനല്‍കില്ലെന്നും മന്ത്രി പറയുകയുണ്ടായി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിഞ്ഞയാഴ്ച തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: