അമൃത്‌സര്‍ : പഞ്ചാബിലെ അമൃത്‌സറിൽ ഇസ്ലാമാബാദ് പോലീസ് സ്‌റ്റേഷനു സമീപം സ്‌ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 3നും 3.15നും ഇടയിലാണ് സ്‌ഫോടനം നടന്നത്.
സ്ഫോടനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അമൃത്‌സര്‍ പോലീസ് അറിയിച്ചു. ജർമ്മനി ആസ്ഥാനമായുള്ള ഗുണ്ടാസംഘം ജീവൻ ഫൗജി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം.
മൂന്ന് ദിവസം മുമ്പ്, പഞ്ചാബിലെ നവാൻഷഹറിലെ പോലീസ് പോസ്റ്റിൽ കൈ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് (കെഇസെഡ്എഫ്) മൊഡ്യൂളിലെ മൂന്ന് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
പഞ്ചാബില്‍ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ കുറഞ്ഞത് ഇത്തരം അഞ്ച് സംഭവങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: