India

നിർബന്ധിത മതപരിവർത്തനം : യുവതിയെ വ്യാജ ഹിന്ദു പേരിൽ പ്രണയിച്ചു ; മൂന്ന് തവണ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്തു

തബ്രെജിൻ്റെ യഥാർത്ഥ പേര് അറിഞ്ഞപ്പോൾ യുവതി വേർപിരിയാൻ ആഗ്രഹിച്ചു. എന്നാൽ തബ്രെജ് യുവതിയെ ബന്ധം തുടരാൻ നിർബന്ധിക്കുകയും മൂന്ന് തവണ ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്ന് ഇരയുടെ പരാതിയിൽ പറയുന്നു

Published by

പട്ന : ബീഹാറിലെ ഗോപാൽഗഞ്ചിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനായി പീഡിപ്പിക്കുകയും ചതിയിൽപെടുത്തുകയും ചെയ്ത മറ്റൊരു സംഭവം കൂടി പുറത്തുവന്നു. സമീർ സഹ്ഗൽ എന്ന വ്യാജ ഹിന്ദു പേര് ഉപയോഗിച്ച് തബ്രെജ് എന്ന മുസ്ലിം യുവാവ് തന്നെ പ്രണയിച്ച് കുടുക്കിയെന്നും നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായും കാണിച്ച് ഹിന്ദു യുവതി പോലീസിൽ പരാതി നൽകി.

സമീർ സഹ്ഗൽ എന്ന സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററാണെന്ന് പരിചയപ്പെടുത്തിയ തബ്രെജ് യുവതിയെ പ്രണയിച്ച് വശത്താക്കുകയായിരുന്നു. തുടർന്ന് ഉന്നത വിദ്യാഭ്യാസവും ജോലിയും വാഗ്ദാനം ചെയ്ത് ബംഗാളിലേക്ക് കൊണ്ടുപോയി. ബംഗാളിൽ തബ്രെജ് യുവതിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിലിംഗിലൂടെയും ഭീഷണികളിലൂടെയും ലൈംഗികമായി ചൂഷണം ചെയ്യാൻ വീഡിയോകൾ ഉപയോഗിക്കുകയും ചെയ്തു.

തുടർന്ന് തബ്രെജിന്റെ യഥാർത്ഥ പേര് അറിഞ്ഞപ്പോൾ യുവതി വേർപിരിയാൻ ആഗ്രഹിച്ചു. എന്നാൽ തബ്രെജ് യുവതിയെ ബന്ധം തുടരാൻ നിർബന്ധിക്കുകയും മൂന്ന് തവണ ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്ന് ഇരയുടെ പരാതിയിൽ പറയുന്നു.

കൂടാതെ ആശുപത്രിയിൽ ചികിത്സയ്‌ക്കായി രജിസ്റ്റർ ചെയ്ത യുവതിയുടെ പേര് ‘അലിസ ഖാത്തൂൻ’ എന്ന വ്യാജ മുസ്ലീം പേരാണ് തബ്രെജ് ഉപയോഗിച്ചിരുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.  തുടർന്ന് യുവതിയെ ഗോപാൽഗഞ്ചിലെ വാടക വീട്ടിലേക്ക് കൊണ്ടുവന്നു. വാടകവീട്ടില് വെച്ച് തബ്രെജും ബന്ധുക്കളും യുവതിയെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു.

മതം മാറാൻ വിസമ്മതിച്ചപ്പോൾ തന്നെ മുറിയിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പട്ടിണി കിടത്തിയെന്നുമാണ് യുവതിയുടെ പരാതി. ഡിസംബർ 13 വെള്ളിയാഴ്ച വീട്ടിൽ നിന്ന് ഒളിച്ചോടിയ യുവതി പോലീസ് സ്‌റ്റേഷനിൽ എത്തി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് പരാതി നൽകുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by