India

സുബ്ബലക്ഷ്മി സംഗീത പുരസ്‌കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കുന്നത് തടഞ്ഞ് സുപ്രീം കോടതി

Published by

ചെ​ന്നൈ: പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ ടി.​എം. കൃ​ഷ്ണ​യെ ‘സം​ഗീ​ത ക​ലാ​നി​ധി എം.​എ​സ്. സു​ബ്ബു​ല​ക്ഷ്മി’ പു​ര​സ്‌​കാ​ര ജേ​താ​വാ​യി അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

പു​ര​സ്‌​കാ​രം ന​ൽ​കാ​നു​ള്ള മ​ദ്രാ​സ് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് എം.​എ​സ്. സു​ബ്ബു​ല​ക്ഷ്മി​യു​ടെ ചെ​റു​മ​ക​ൻ വി. ​ശ്രീ​നി​വാ​സ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ഹൃ​ഷി​കേ​ശ് റോ​യ്, ജ​സ്റ്റി​സ് എ​സ്.​വി.​എ​ൻ. ഭാ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹി​ന്ദു ഗ്രൂ​പ്, മ്യൂ​സി​ക് അ​ക്കാ​ദ​മി എ​ന്നി​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടീ​സ് അ​യ​ച്ചു.

സുബ്ബലക്ഷ്മിയെ മാധ്യമങ്ങളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ടി.എം.കൃഷ്ണ അപഹസിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ പേരിലുള്ള പുരസ്‌കാരം കൃഷ്ണയ്‌ക്ക് നല്‍കരുതെന്നുമായിരുന്നു ഗായികയുടെ ചെറുമകന്‍ വി ശ്രീനിവാസന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം തന്റെ പേരില്‍ യാതൊരു പുരസ്കാരങ്ങളും തന്റെ മരണശേഷം നല‍്കരുതെന്ന് എം.എസ്. സുബ്ബലക്ഷ്മി വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന് സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ വി.ശ്രീനിവാസന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെ‍ഞ്ചിന് മുന്‍പാകെ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി അവാര്‍ഡ് കൃഷ്ണയ്‌ക്ക് നല‍്കരുതെന്ന് വിധിച്ചിരുന്നു.

എന്നാല്‍ ഹിന്ദു ദിനപത്രം ഉടമയായ എന്‍.മുരളി അധ്യക്ഷനായ മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് ഈ അവാര്‍ഡ് കൃഷ്ണയ്‌ക്ക് തന്നെ നല്‍കണമെന്ന് തുടക്കം മുതലേ നിര്‍ബന്ധമായിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമി, ഹിന്ദു ദിനപത്രം, എന്‍.റാം ഉടമയായ ദി ഹിന്ദു ഗ്രൂപ്പ് എന്നിവരാണ് സിംഗിള്‍ ബെഞ്ച് വിധിയ്‌ക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്തായാലും മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെ‍ഞ്ച് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം കൃഷ്ണയ്‌ക്ക് നല്‍കാമെന്ന് വിധിച്ചിരിക്കുകയാണ്. എം.എസ്. സുന്ദര്‍, പി. ധനബാല്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെ‍ഞ്ചാണ് എസ്.എം. കൃഷ്ണയ്‌ക്ക് പുരസ്താരം നല്‍കാമെന്ന് വിധിച്ചത്.  ഇതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by