India

ശ്രീലങ്കൻ ഭൂമി ഒരിക്കലും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ല ; മോദിയ്‌ക്ക് ഉറപ്പ് നൽകി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാർ ദിസനായകെയെ

Published by

ന്യൂഡൽഹി : ശ്രീലങ്കൻ ഭൂമി ഒരിക്കലും ദോഷകരമായ വിധത്തിൽ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പ് നൽകി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാർ ദിസനായകെയെ . ശ്രീലങ്കൻ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഇന്ത്യ സന്ദർശിച്ച അനുര കുമാർ ദിസനായകെയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ സ്വീകരിച്ചു.

‘ ഇന്ത്യയുമായുള്ള സഹകരണം തീർച്ചയായും ഇന്ത്യയുടെ താൽപ്പര്യത്തിനനുസരിച്ച് വികസിപ്പിക്കും. ഞങ്ങളുടെ തുടർച്ചയായ പിന്തുണ ഇന്ത്യക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ എപ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശനയത്തിൽ ദ്വീപ് രാഷ്‌ട്രത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും‘ ദിസനായകെ പറഞ്ഞു.

ഇന്ത്യയുടെ താൽപ്പര്യത്തിന് ഹാനികരമായ രീതിയിൽ ഞങ്ങളുടെ ഭൂമി ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉറപ്പും നൽകിയിട്ടുണ്ട്.ഇന്ത്യയുമായുള്ള സഹകരണം തീർച്ചയായും അഭിവൃദ്ധിപ്പെടും – ദിസനായകെ പറഞ്ഞു, ഞങ്ങൾ 2 വർഷം മുമ്പ് അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ആ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യ ഞങ്ങളെ വളരെയധികം പിന്തുണച്ചു.- എന്നും സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ സഹായം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by