India

സ്‌കൂളിൽ പോകുന്ന കുട്ടികളെ പീഡിപ്പിച്ച ഫിറോസ് അലിയെ അറസ്റ്റ് ചെയ്തു : ഇയാൾ കാരണം പഠിപ്പ് നിർത്തിയത് നിരവധി വിദ്യാർത്ഥികൾ

ക്രൂരമായ കുറ്റകൃത്യത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് മുതൽ ഇയാൾ ഒളിവിലായിരുന്നു

Published by

റാഞ്ചി : ജാർഖണ്ഡിൽ സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റാഞ്ചി നഗരത്തിലെ കന്യാ പാഠശാല സ്‌കൂളിന് പുറത്ത് വച്ച് സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചതിന് ഫിറോസ് അലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ക്രൂരമായ കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് മുതൽ ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് അലിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  പിന്നീട് പോലീസ് ഒന്നിലധികം റെയ്ഡുകൾ നടത്തുകയും ഇയാളെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടിയും കണ്ടെടുക്കുകയുമായിരുന്നു.

ഞായറാഴ്ച ഒരു ട്വീറ്റിൽ റാഞ്ചി പോലീസ് പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു.  ഫിറോസ് അലി ദിവസങ്ങളോളം രാവിലെ 7 മണിയോടെ വിദ്യാർത്ഥികളെ പീഡിപ്പിക്കുകയായിരുന്നു. ഇത് കാരണം സ്കൂളിൽ പോകുന്നത് പൂർണ്ണമായും നിർത്താൻ പല കുട്ടികളെയും നിർബന്ധിച്ചുവെന്നും പോലീസ് പറഞ്ഞു.

ഫിറോസ് അലിയെ സംരക്ഷിക്കുകയോ അഭയം നൽകുകയോ ചെയ്തവർക്കെതിരെയും നടപടിയെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക