ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിനത്തിയ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ വീര്യം വീണ്ടെടുത്ത് ആതിഥേയര്‍. മത്സരം രണ്ടം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ കിവീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ലീഡ് 340 ആയി.
സ്‌കോര്‍: ന്യൂസിലന്‍ഡ്- 347(10 വിക്കറ്റുകള്‍), 136(3 വിക്കറ്റുകള്‍, 32 ഓവറുകള്‍); ഇംഗ്ലണ്ട്- 147(10 വിക്കറ്റുകള്‍)
മത്സരം മൂന്നാം ദിവസത്തേക്ക് പിരിയുമ്പോള്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചുകൊണ്ട് കെയ്ന്‍ വില്ല്യംസ(50)ണും രചിന്‍ രവീന്ദ്രയും(രണ്ട്) ആണ് ക്രീസില്‍. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ വില്‍ യങ്ങിന്റെ(60) കൂടി ബലത്തിലാണ് ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സിന് മികച്ച തുടക്കമിടാന്‍ സാധിച്ചത്. ഇംഗ്ലണ്ട് നായന്‍ സ്റ്റോക്‌സിന്റെ പന്തിലാണ് യങ് പുറത്തായത്. കിവീസ് നായകന്‍ ടോം ലാതം(19), നൈറ്റ് വാച്ച്മാന്‍ ആയി ഇറങ്ങിയ വില്ല്യം ഓറൂര്‍ക്കെ(പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
രാവിലെ ആദ്യ ഇന്നിങ്‌സിലെ ശേഷിക്കുന്ന ഒരു വിക്കറ്റുമായാണ് രണ്ടാം ദിനം ആതിഥേയര്‍ ബാറ്റ് ചെയ്യാനെത്തിയത്. ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌റ്‌നര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ ടീം ടോട്ടല്‍ 347 റണ്‍സില്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പാടേ നിരാശപ്പെടുത്തി. 35.4 ഓവറില്‍ 143 റണ്‍സില്‍ ഒതുങ്ങി. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇംഗ്ലണ്ട് സ്‌കോറിങ്ങിന്റെ നട്ടെല്ലായി വര്‍ത്തിച്ച ജേക്കബ് ബെതെല്‍(12), ജോ റൂട്ട്(32), ഹാരി ബ്രൂക്ക്(പൂജ്യം) എന്നിവരെ പുറത്താക്കിക്കൊണ്ട് കിവീസ് മീഡിയം പേസര്‍ വില്ല്യം ഓറൂര്‍ക്കെ നടത്തിയ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകിടം മറിച്ചത്. തുടക്കത്തിലേ ഓപ്പണര്‍മാരെ മാറ്റ് ഹെന്റി മികച്ച തുടക്കം സമ്മാനിച്ചു. ഇതിനെ പിന്‍പറ്റിയായിരുന്നു ഓറൂര്‍ക്കെയുടെ പ്രകടനം.
പിന്നീട് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ച ഓലീ പോപ്പിനെ(24)യും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ(27)യും പുറത്താക്കി മിച്ചല്‍ സാന്റ്‌നറും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതോടെ ഇംഗ്ലണ്ട് തീര്‍ന്നു. പിന്നീട് സാന്റ്‌നര്‍ക്കൊപ്പം ശേഷിച്ച വിക്കറ്റുകള്‍ തീര്‍ക്കാന്‍ വീണ്ടും മാറ്റ് ഹെന്റി കൂടി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക