ബുലന്ദ്ഷഹർ ; പച്ചക്കറിയിൽ തുപ്പിയ ശേഷം വിൽപ്പന നടത്തിയ കടയുടമ അറസ്റ്റിൽ . അനുപ്‌ഷഹറിലെ പച്ചക്കറി മാർക്കറ്റിലെ കടയുടമ ഷമീമിനെയണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടമ പച്ചക്കറികളിൽ തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇത് പ്രദേശവാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. ശുചിത്വത്തെയും ആരോഗ്യ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് പ്രാദേശിക ഭരണകൂടം അടിയന്തര നടപടി സ്വീകരിച്ചത്.
ഷമീം പച്ചക്കറികളിൽ തുപ്പുന്ന വീഡിയോ മാർക്കറ്റിൽ ഉണ്ടായിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു.ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ബുലന്ദ്ഷഹർ പോലീസ് പറഞ്ഞു.
അതേസമയം ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേസുകൾ കർശനമായി കൈകാര്യം ചെയ്യുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: