കോട്ടയം: എരുമേലിയ്ക്കടുത്ത് മുക്കൂട്ടുതറയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ബാംഗ്ലൂര്‍ സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് .പരുക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും, രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: