വയനാട്:ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണം.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ചേകാടി പൊളന്ന എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളി പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സതീശനും മറ്റ് നാല് പേരും സമീപമുളള കടയിലേക്ക് പോകവെയാണ് ആന പാഞ്ഞടുത്തത്.കൂടെയുണ്ടായിരുന്ന മറ്റ് നാലു പേര് തിരിഞ്ഞോടി. സതീശന് ഓടുന്നതിനിടയില്‍ ആന പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറില്‍ തുളഞ്ഞ് കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: