തിരുവനന്തപുരം: മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ഒരു തരത്തിലുളള പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാതെ എസ് എഫ് ഐ മുഷ്കും ധാര്‍ഷ്ട്യവും കാട്ടി യൂണിയന് ഭരണം നടത്തുന്ന യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ് എഫ് ഐ വിദ്യാര്‍ഥികളുടെ അക്രമം. നഗര ഹൃദയത്തിലെ പാളയത്തുളള യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ലക്ഷദീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ അതിക്രൂരമായാണ് മര്‍ദ്ദിച്ചത്.
ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ മുറിയില്‍ കയറി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ അനസ് എന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ആഴ്ച എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചിരുന്നു.എസ് എഫ് ഐയുടെ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കാതിരുന്നതിനാണ് അനസിനെ മര്‍ദ്ദിച്ചത്.മര്‍ദന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
അനസിന്റെ സുഹൃത്താണ് കഴിഞ്ഞ ദിവസം മര്‍ദ്ദനത്തിനിരയായ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥി. അന്നത്തെ സംഭവത്തില്‍ അനസിനെ പിന്തുണച്ചു എന്നാരോപിച്ചായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുറിയില്‍ കയറി മര്‍ദ്ദിച്ചത്. മ്യൂസിയം പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: