ഹൈദ്രാബാദ് : സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ വാശിയേറിയ മത്സരത്തില്‍ നിലവിലെ റണ്ണര്‍ അപ്പായ ഗോവയെ വീഴ്‌ത്തി കേരളം.മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം.
മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സല്‍, നസീബ് റഹ്മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ഗോവയാണ് ആദ്യ ഗോള്‍ നേടിയത്.
എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചാണ് കേരളം ഗോവയെ ഞെട്ടിച്ചത്. പതിനഞ്ചാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെയാണ് കേരളം ഒപ്പമെത്തിയത്. പിന്നാലെ 27ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും 33ാം മിനിറ്റില്‍ നസീബ് റഹ്മാനും കേരളത്തിനായി ഗോള്‍ നേടി.
ഇടവേളക്ക് പിരിയുമ്പോള്‍ 3-1 എന്ന നിലയിലായിരുന്നു സ്‌കോര്‍. രണ്ടാം പകുതിയില്‍ 69ാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസിലൂടെ കേരളം വീണ്ടും ഗോവക്ക് പ്രഹരം നല്‍കി. എന്നാല്‍ മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു.
78, 86 മിനിറ്റുകളിലാണ് ഗോവ ഗോള്‍ മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: