മലപ്പുറം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ നടക്കുന്നത് മലപ്പുറത്ത്. ഏപ്രിൽ മുതൽ സെപ്തംബർ വരെ സംസ്ഥാനത്ത് 200 വീട്ടുപ്രസവങ്ങൾ നടന്നപ്പോൾ ഇതിൽ 93 എണ്ണവും മലപ്പുറത്താണ്.
അക്യൂപംക്ചർ, നാച്ചുറോപ്പതിയുടെ മറവിൽ ചിലരും വാക്സിൻ വിരുദ്ധ കൂട്ടായ്മക്കാരും വീട്ടുപ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുണ്ട്. അക്യൂപംക്ചർ മേഖലയിലെ ഔദ്യോഗിക സംഘടനകൾ ഈ പ്രവണതയെ എതിർക്കുന്നുണ്ട്.
വാക്സിനേഷൻ, അയൺഫോളിക് ഗുളികകൾ, സ്‌കാനിംഗ് എന്നിവയ്‌ക്ക് തയ്യാറാവില്ല. പ്രസവമടുക്കുന്നത് വരെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചശേഷം പ്രസവത്തിന് ആശുപത്രികളെ ഒഴിവാക്കുന്ന കൂട്ടരുമുണ്ട്
സിസേറിയൻ കഴിഞ്ഞവർ, ആദ്യപ്രസവക്കാർ അടക്കം വീട്ടുപ്രസവങ്ങൾക്ക് വിധേയരാകുന്നതായി ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വീട്ടുപ്രസവത്തെ തുടർന്ന് കുട്ടി മരിച്ച സംഭവം ജില്ലയിലുണ്ടായിട്ടുണ്ട്.
അമിതരക്തസ്രാവം ഉൾപ്പെടെയുള്ള അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ടുമാത്രം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. ഗർഭകാലത്തിന്റെ തുടക്കം മുതൽ ആശുപത്രി സൗകര്യങ്ങൾ മനഃപൂർവ്വം വേണ്ടെന്ന് വയ്‌ക്കുന്നവരുണ്ട്. . ഗർഭിണിയുടെ വിവരങ്ങൾ അറിയാൻ എത്തുന്ന ആശാപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കും. നിർദ്ദേശങ്ങൾ അനുസരിക്കാനും ഇവർ തയ്യാറാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക