മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഭാരത വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരങ്ങളായ മിന്നു മണിയെയും സജന സജീവനെയും ഉള്‍പ്പെടുത്തി. മിന്നു മണി ഏകദിന, ട്വന്റി20 ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ സജന ട്വന്റി20 ടീമില്‍ ഇടം കണ്ടെത്തുകയായിരുന്നു. രണ്ട് ഇനങ്ങള്‍ക്കും 15 അംഗ ടീമുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ഓപ്പണര്‍ ഷഫാലി വര്‍മയെ പരിഗണിച്ചില്ല. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഭാരതത്തിന് മൂന്ന് വീതം ഏകദിന, ട്വന്റി20 മത്സരങ്ങളാണുള്ളത്. ഈ മാസം 15, 17, 19 തീയതികളിലാണ് ട്വന്റി20 പരമ്പര. 22, 24, 27 തീയതികളില്‍ ഏകദിന മത്സരങ്ങളും.
ട്വന്റി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന, നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശര്‍മ, സജന സജീവന്, രാഘ്വി ബിഷ്ട്, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, സൈമ ഠാക്കൂര്‍, മിന്നു മണി, രാധ യാദവ്.
ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന, പ്രതിക റാവല്‍, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ്, ഉമ ഛേത്രി, തേജല്‍ ഹസബ്നിസ്, ദീപ്തി ശര്‍മ, മിന്നു മണി, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, തനുജ കന്വെര്, സൈമ ഠാക്കൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: