കോഴിക്കോട്: മലബാര്‍ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരെ സിപിഎമ്മും സുന്നി സംഘടനകളും. മെക്ക് 7ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമുണ്ടെന്നും ആരോപണം ഉയരുന്നു. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.
മെക് സെവന്‍ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിനെതിരെ സുന്നി നേതാക്കളും രംഗത്തെത്തി. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്‍ ഇതില്‍ പെട്ടുപോകരുതെന്നുമാണ് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വ്യായാമമുറ അഭ്യസിക്കാന്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ് തന്നെ കൊണ്ടു പോയതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസി!ഡണ്ട് സി.പി.എ ലത്തീഫ് പറഞ്ഞു.
മെക് സെവന്‍ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ അല്ലെന്ന് കൂട്ടായ്മ കാലിക്കറ്റ് ചീഫ് കോഡിനേറ്റര്‍ ടി പിഎം ഹാഷിറലി വ്യക്തമാക്കി.. മലപ്പുറം തുറക്കലിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സ്വലാഹുദ്ധീനാണ് മെക് സെവന് നേതൃത്വം നല്‍കുന്നത്.
സംസ്ഥാനം മുഴുവനായി അവർക്ക് 1000 മെക് സെവന്‍ യൂണിറ്റ് ഉണ്ടത്രേ….. എല്ലാ പഞ്ചായത്തിലും മുനിസിപാലിറ്റിയിലും കോർപ്പറേഷനിലും യൂണിറ്റ് ഉണ്ടെന്ന് സാരം..
ഏറ്റവും കൂടുതൽ യൂണിറ്റ്കൾ മലപ്പുറത്ത്…സംഘാടകർ മുസ്ലീം മത വിശ്വാസികൾ… പരിശീലനവും അവരുടെ ആളുകൾക്ക് തന്നെ…..
പോപ്പുലർ ഫ്രണ്ട് പോലെ അടിത്തട്ടിൽ നെറ്റ്‌വർക്ക് ഉള്ള ഒരു സംഘടനയ്‌ക്കെ ഇത്ര പെട്ടെന്ന് വേരോട്ടം ഉണ്ടാക്കാൻ സാധിക്കൂ…. പ്രസിദ്ധരായ ഫിറ്റ്നെസ്സ് ട്രെയിനർമാർ കേരളത്തിൽ ഉണ്ട്.അവർക്ക് കഴിയാത്തത് ഇവർക്ക് കഴിയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആളുകള്‍ നടത്തുന്ന വ്യായാമ കൂട്ടായ്മയ്ക്ക് എതിരെ സിപിഎം രംഗത്ത് വന്നപ്പോള്‍ അത് വാര്‍ത്തയായി. ഒളിഞ്ഞും തെളിഞ്ഞും അനേകം അനേകം ഇത്തരം സംഘടനകളുടെ പേരുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം കേരളത്തില്‍ സജീവമായി നടക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ വിളിച്ചു പറയുന്നവരെ വര്‍ഗീയവാദികള്‍ ആക്കി ചിത്രീകരിക്കുകയായിരുന്നു.
മനുഷ്യാവകാശ സംഘടനകള്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുമ്പ് ഒരു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചതില്‍ ഭൂരിഭാഗം പേരും പോപ്പുലര്‍ ഫണ്ടുമായി ബന്ധപ്പെട്ടവരായിരുന്നു. ഇടതും വലതും മാറിമാറി പുല്‍കിക്കൊണ്ടിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ കൂട്ടായ്മകള്‍ക്ക് എതിരെ ഇനിയങ്ങോട്ട് അവരുടെ സഹായം ലഭിക്കില്ല എന്ന് കണ്ടപ്പോളാണ് ഇടതുപക്ഷത്തിന്റെ തുറന്നുപറച്ചില്‍.
നിരോധിത സംഘടനകളുടെ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണന്ന ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും നടപടികൾ സ്വീകരിക്കാതെ CPIM രാഷ്‌ട്രീയ നാടകം കളിക്കുകയാണ്
മെക്ക് 7 ന് മന്ത്രി മുഹമ്മദ് റിയാസിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടെന്ന് ഭാരവാഹികൾ പറഞ്ഞിട്ടും എന്താ CPIM ജില്ലാ സെക്രട്ടറി മറുപടി പറയാത്തത് കാരണം പോപ്പുലർ ഫ്രണ്ട്, ജമാത്തെ ഇസ്ലാമി, തീവ്ര ലീഗ് നേതൃത്വത്തിലുള്ള മെക്ക് 7 ന് കവചമൊരുക്കുന്നത് മുഹമ്മദ് റിയാസാണ് ,മുഖ്യമന്ത്രിയുടെ മരുമകന് തീവ്രവാദികളുമായി എന്താണ് ബന്ധം?
പ്രതികരിക്കാൻ ഇവിടെ എഴുതുക