തൃശൂര്‍: കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ വനം വകുപ്പ് കേസെടുത്തു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസെടുത്തത്.
ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകളാണ് ചുമത്തിയത്. സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
അതേസമയം, ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും ഉത്സവപെരുന്നാള്‍ നേര്‍ച്ച ആഘോഷങ്ങളും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഉത്സവരക്ഷാ സംഗമം നടന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്,കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല, സി പി ഐ നേതാവ് വി എസ് സുനില്‍കുമാര്‍, സി പി എം നേതാവ് പി കെ ബിജു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മേള വിദ്വാന് പെരുവനം കുട്ടന്മാരാരും ദേവസ്വ ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു. ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് പറഞ്ഞ നേതാക്കള്‍ നിയമനിര്‍മ്മാണം ഉടന്‍ കൊണ്ടുവരണമെന്നും ചടങ്ങില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: