കൊച്ചി: 13 ലക്ഷം പേരാണ് സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി പട്ടികയിലുളളത്. 5,31000 പേര് വീടു പണിക്ക് കരാറിലേര്‍പ്പെട്ടു. 4,21,795 പേര് വീട് പണി പൂര്‍ത്തിയാക്കി. 1,0,9000 വീടുകള്‍ നിര്‍മ്മാണ പുരോഗതിയിലാണ്. 8 ലക്ഷം പേര്‍ക്ക് കൂടി വീട് ലഭിക്കാനുണ്ട്. ലൈഫ് ഭവന പദ്ധതി പട്ടികയിലെ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് വീടുകളുടെ താക്കോല്‍ദാനവും ഗുണഭോക്താക്കളുടെ സംഗമവും ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ 18,080 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇതില്‍ 2080 കോടി രൂപയാണ് കേന്ദ്ര വിഹിതം. 16000 കോടി രൂപ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കുന്നു. സംസ്ഥാന ബജറ്റ്, തദ്ദേശസ്ഥാപന വിഹിതം, ഹഡ്കോ വായ്പ എന്നിവയില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: