കോട്ടയം: 30 വര്‍ഷമായി ക്രിസ്മസ് അവധിക്കാലത്ത് നടക്കുന്ന ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് ക്യാമ്പിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത്തവണ ഉയര്‍ന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ക്രിസ്മസ് ദിനം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായി. എന്‍എസ്എസ് സപ്തദിന ക്യാമ്പ് ഇതോടെ പ്രതിസന്ധിയിലാവുകയും ചെയ്തു. കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്‌റെ കാലങ്ങളായുള്ള മാനുവല്‍ പ്രകാരം ഏഴു ദിവസം തുടര്‍ച്ചയായി ക്യാമ്പ് നടത്തണമെന്നാണ് ചട്ടം. ക്രിസ്്മസ് അവധിക്കാലത്തില്‍ നിന്ന് ക്രിസ്മസ് ദിനം ഒഴിവാക്കിയാല്‍ ഇതു നടപ്പില്ല. മാനുവല്‍ പ്രകാരമല്ല ക്യാമ്പ് നടത്തുന്നതെങ്കില്‍ ഫണ്ടും വാളണ്ടിയര്‍മാരായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കാത്ത സാഹചര്യം ഉണ്ടാകാം. ഇത് പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക