India

ഭരണഘടനയെ ആക്രമിക്കുന്നവർ ചാമ്പ്യന്മാരാണെന്ന് നടിക്കുന്നു : ഡിഎംകെയാകട്ടെ സനാതൻ ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ നടക്കുന്നുവെന്നും തേജസ്വി സൂര്യ

പതിറ്റാണ്ടുകളായി തുടരുന്ന കപട നാടകത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം വിമർശിച്ചു

Published by

ന്യൂദൽഹി : ഭരണഘടനയെ ആക്രമിക്കുന്നവർ ഭരണഘടനയുടെ ചാമ്പ്യന്മാരായി വേഷമിടുകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ ശനിയാഴ്ച ലോക്സഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. രാജ്യം. പതിറ്റാണ്ടുകളായി തുടരുന്ന ഓൾഡ് ഗ്രാൻഡ് പാർട്ടിയുടെ കപട നാടകത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര എന്ന വിഷയത്തിൽ ലോവർ ഹൗസിൽ നടന്ന രണ്ട് ദിവസത്തെ ചർച്ചയിൽ പങ്കെടുത്ത ബംഗളൂരു സൗത്ത് എംപി കോൺഗ്രസ് പോലുള്ള പാർട്ടികൾ ഇന്ത്യയെ ഒരു നാഗരിക രാഷ്‌ട്രം ആയിട്ടല്ല മറിച്ച് സംസ്ഥാനങ്ങളുടെ കേവലമായ ഒരു ഏകീകൃത യൂണിയനായി കണക്കാക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.

ഭരണഘടനയെ ആക്രമിക്കുന്നവർ ഭരണഘടനയുടെ ചാമ്പ്യന്മാരായി സ്വയം ഉയർത്തിക്കാട്ടുന്ന ഒരു വലിയ കപട നാടകമാണ് വളരെക്കാലമായി ഈ രാജ്യത്ത് നടക്കുന്നത്. ഈ കാപട്യത്തെ തുറന്നു കാട്ടണം. വളരെക്കാലമായി ഈ കാപട്യം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ ഏർപ്പെടുത്തൽ, മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യൽ, ജനങ്ങളെ ബലമായി വന്ധ്യംകരിക്കൽ എന്നിവ ഭരണഘടനയ്‌ക്കെതിരായ കോൺഗ്രസിന്റെ ആക്രമണങ്ങളായിരുന്നു. ഇന്ന് അവർ ഭരണഘടനയെക്കുറിച്ച് ഘോരം ഘോരം സംസാരിക്കുന്നത് എന്ത് വിരോധാഭാസമാണെന്നും സൂര്യ പരിഹസിച്ചു.

കൂടാതെ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയുടെ നേതാക്കൾ സനാതൻ ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് സൂര്യ പറഞ്ഞു. അതേ സമയം ഭരണഘടനയുടെയും അഖണ്ഡതയുടെയും സംരക്ഷകനാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by